കാനഡയുടെ ലോക റെക്കോർഡ് ആറ്റിങ്ങലിനു മുന്നിൽ തെറിച്ചു


ആറ്റിങ്ങല്‍ : നെക്കിൾ പുഷ്അപ്പിൽ ലോക റെക്കോർഡ് ആറ്റിങ്ങൽകാരന്.കെ.എസ്.ഇ .ബി. സെക്ഷൻ ഓഫീസ് ജീവനക്കാരനും ആറ്റിങ്ങൽ മൾട്ടി ജിം പരിശീലകനുമായ ജാക്സൺ .ആർ.ഗോമസ് ആണ് കാനഡക്കാരനായ റോയ് ബർഗ്ഗിന്റെ റെക്കോർഡ്‌ തിരുത്തിക്കുറിച്ചത് . ട്രിവാൻഡ്രം ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒരു മിനിട്ടിൽ 93 പുഷ്അപ്പ് എടുത്താണ് ജാക്സൺ റോയ് ബർഗ്ഗറിന്റെ റെക്കോർഡ് മറികടന്നത്.84 പുഷ്അപ്പ് ആയിരുന്നു നിലവിലെ റെക്കോർഡ്. സ്ഥിരമായി ജിമ്മിൽ വ്യായാമം നടത്തുന്ന ആളാണ് 49 കാരനായ ജാക്സൻ.മൂന്ന് വർഷത്തെ നിതാന്ത പരിശീലനത്തിലൂടെയാണ് പ്രസ്തുത വിഭാഗത്തിൽ തനിക്ക് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. HIFSA ആരോഗ്യ സംഘടനയുടെ സ്ഥാപക പ്രസിഡന്റുകൂടിയായ ജാക്സൺ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് നേട്ടം കൈവരിച്ചത്. 2011-ൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ കേരള, ബോക്സിംഗിൽ രണ്ടു തവണ വെളളി മെഡൽ എന്നിവ നേടിയിട്ടുണ്ട്. ചലച്ചിത്ര അഭിനേതാവു കൂടിയാണ്. 2014-ൽ ഹിഫ് സ ആറ്റിങ്ങലിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക റെക്കോർഡ്‌ ജേതാവ് ഹമൂദയെ വിശിഷ്ടാതിഥിയായി എത്തിച്ചതും ജാക്സണായിരുന്നു. ലോക റിക്കാർഡ് നേടയിതറിഞ്ഞ് അഭിനന്ദന പ്രവാഹം തുടരുകയാണ്. ആറ്റിങ്ങലിൽ ഗ്രാമത്തിലാണ് താമസം സോണാമേരിയാണ് ഭാര്യ. മക്കൾ അജാക്സ്, സാൻട്ര.

Recomended products