വിജയാഘോഷത്തിന് ആസിഫ് അലി ആറ്റിങ്ങലില്‍


ആറ്റിങ്ങല്‍ : കവി ഉദ്യേശിച്ചത് എന്ന സിനിമയുടെ വിജയാഘോഷത്തിന് ആറ്റിങ്ങൽ തപസ്യ തീയറ്ററിൽ സിനിമാ താരങ്ങളായ ആസിഫ് അലി, നരേൻ, ബാലു തുടങ്ങിയവർ എത്തിച്ചേർന്നത് ആരാധകരെ ആവേശത്തിലാക്കി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ആഘോഷം സംഘടിപ്പിച്ചത് തീയറ്ററിൽ ഫാൻസുകാർ ഒരുക്കിയ കേക്ക് ആസിഫ് അലിയും നരനും ചേർന്ന് മുറിച്ചാണ് ആഘോഷ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഇവർക്ക് ആരാധകർ ഉപഹാരവും സമർപ്പിച്ചു. താരങ്ങളോടൊത്ത് ഫോട്ടോയെടുക്കുവാൻ ആരാധകർ തിക്കിതിരക്കി. എല്ലാവരും ഒത്ത് ഫോട്ടോയെടുത്ത് മാധ്യമ പ്രവർത്തകർക്ക് അഭിമുഖവും നല്കിയാണ് ഇവർ യാത്രയായത്. വമ്പൻ താര ചിത്രങ്ങൾക്കിടയിലും ഇ കൊച്ച് ചിത്രത്തെ വിജയപ്പിച്ച പ്രേക്ഷകരോട് ഏറെ നന്ദിയുണ്ടെന്ന് സിനിമയുടെ നിർമ്മാതാവ് കൂടിയായ ആസിഫ് അലി ഹൃദയപൂർവ്വം ന്യൂസിനോട് പറഞ്ഞു.

Recomended products