നിർത്തിയിട്ട ലോറിയിൽ ബെക്കിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു


ആറ്റിങ്ങല്‍ : ആലംകോട് പോലീസ് പരിശോധനയ്ക്ക് നിർത്തിയ ലോറിയിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ ആലംകോട് സ്വദേശി ഷാൻ (33)നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തര മണിയോടെയായിരുന്നു അപകടം ആലംകോട് പള്ളിയ്ക്ക് സമീപം വാഹന പരിശോധനയക്കായി ഓവർ ലോഡ് കേറ്റി വന്ന ലോറിയെ പോലീസ് കൈകാണിച്ചതിനെത്തുടർന്ന് നിർത്തി യപ്പോഴാണ് പുറകിൽ നിന്ന് വന്ന ബൈക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത് പരിക്കേറ്റയാളെ പോലീസ് ജീപ്പിൽ തന്നെ ആശുപത്രിയിൽ കൊണ്ട് പോയി. പള്ളിക്ക് സമീപം വെളിച്ചമില്ലാത്ത സ്ഥലത്ത് ഉള്ള പരിശോധന നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു

Recomended products