വരനും സംഘവും കുതിരവണ്ടിയില്‍; കൗതുകമുണര്‍ത്തി നിക്കാഹ്


ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നിവാസികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയൊരുക്കി ഒരു നിക്കാഹ്. അവനവഞ്ചേരി സ്വദേശി ഷബാന്‍െ്‌റ വിവാഹച്ചടങ്ങുകള്‍ക്ക് പുതുമയൊരുക്കാന്‍ എത്തിയ കുതിരവണ്ടിയാണ് കൗതുകമായത്. വരനും സംഘവുമെത്തിയത് കുതിരവണ്ടിയില്‍.മൂന്നുമുക്ക് ജങ്ഷന്‍ മുതല്‍ സണ്‍ ഓഡിറ്റോറിയം വരെയാണ് വരനും സംഘവും കുതിര വണ്ടിയില്‍ സഞ്ചരിച്ചത്. മകന്‍െ്‌റ വിവാഹച്ചടങ്ങുകള്‍ക്ക് വ്യത്യസ്തത വേണമെന്ന കുടുംബത്തിന്‍െ്‌റ താല്‍പര്യമാണ് പുതുമയാര്‍ന്ന വിവാഹച്ചടങ്ങുകളിലേയ്ക്ക് നയിച്ചത്. അവനവഞ്ചേരി സ്വദേശിയായ തസ്‌നിയാണ് വധു. വിവാഹം കഴിഞ്ഞ് ഇരുവരും കുതിരവണ്ടിയില്‍ ചെറിയൊരു റൈഡും നടത്തിയാണ് വീട്ടിലെത്തിയത്. പാരിപ്പളളി രാജ എന്ന് വിളിപ്പേരുള്ള കുതിരയാണ് വിവാഹച്ചടങ്ങുകള്‍ക്കായി എത്തിച്ചത്. ഹൈദ്രാബാദുകാരനായ ഈ സുന്ദരക്കുട്ടപ്പന്‍ വിവാഹാഘോഷങ്ങള്‍ക്ക് മാത്രമല്ല അതിഥി. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലെ നടന്‍കൂടിയാണ് രാജ. ടൂ കണ്‍ട്രീസ് പോലുള്ള നിരവധി മലയാള സിനിമകളിലും രാജ മുഖം കാണിച്ചിട്ടുണ്ട്. കൊല്ലത്ത് രവിപിളളയുടെ വിവാഹഘോഷയാത്രയിലെ മുഖ്യ താരവും രാജയായിരുന്നു.പാരിപ്പളളി റോയല്‍ ഗ്രൂപ്പിന്‍െ്‌റ ഉടമസ്ഥതയിലുള്ളതാണ് കുതിരവണ്ടി. ആറ്റിങ്ങലിലെ വിവാഹച്ചടങ്ങുകള്‍ക്കായി രാജയെ എത്തിച്ചത് ബോസ് ഫോട്ടോഗ്രാഫി ഈവെന്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ്. variety marriage  attingal

Recomended products