പ്രേംനസീർ


prem nazeer

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

ജീവിതരേഖ

തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർച്ച്മാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർഅദ്ദേഹത്തിന്റെ പേര് പ്രേംനസീർ എന്നായി പുനർനാമകരണം ചെയ്തത്. 1989 ജനുവരി 16-ന് 59-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു

ബഹുമതികൾ

  • ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട്
  1. 107 ചലച്ചിത്രങ്ങളിൽ ഷീല എന്ന ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു.
  2. 700 ചലച്ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു
  3. 1979 – ൽ പ്രദർശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ചു
  • ചലച്ചിത്രത്തിലെ സമഗ്ര സംഭാവനയ്ക്കായി പത്മഭൂഷൺപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *


Recomended products