വര്‍ക്കല ബീച്ച്


DSC_4718 copy

ചിത്രം കടപ്പാട് :അഖില്‍ സുഖിയന്‍

ഇന്ത്യയിലെ ഒരു‍ സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ്‌ വർക്കല. തിരുവനന്തപുരംനഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌.ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

ഭൂപ്രകൃതി

വർക്കലയിലെ കുന്നുകൾ (ക്ലിഫ്ഫുകൾ)

വർക്കല മറ്റു തിരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ്, അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ വർക്കല അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം ‘വർക്കല രൂപവത്കരണം’ എന്നാണ്‌ ഭൂമിശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്

വിനോദസഞ്ചാരം

വർക്കലയിലെ കടൽതീരമായ പാപനാശം തീരം “ദക്ഷിണ കാശി” എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും,ശ്രീനാരായണഗുരുവിൻറെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു

Leave a Reply

Your email address will not be published. Required fields are marked *


Recomended products