27.8 C
Attingal
Tuesday, December 3, 2024
HomeNewsLocal Government Announcementsആറ്റിങ്ങലില്‍ ദേശീയപാത വികസനം മൂന്നാം ഘട്ടത്തിലേയ്ക്ക്

ആറ്റിങ്ങലില്‍ ദേശീയപാത വികസനം മൂന്നാം ഘട്ടത്തിലേയ്ക്ക്

പൂവമ്പാറ-മൂന്നുമുക്ക് നാലുവരിപ്പാത വികസനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നു. കച്ചേരിനട മുതല്‍ കിഴക്കേനാലുമുക്ക് വരെയുള്ള പ്രദേശത്തെ പുറമ്പോക്കും സ്വകാര്യവ്യക്തികള്‍ സൗജന്യമായി നല്കുന്ന ഭൂമിയും ഏറ്റെടുക്കുന്ന നടപടികള്‍ ഞായറാഴ്ച ആരംഭിച്ചു.

പൊളിച്ചു നീക്കുന്ന ഭാഗങ്ങള്‍ ഉടനുടന്‍ നീക്കം ചെയ്തുകൊണ്ടാണ് സ്ഥലമേറ്റെടുക്കല്‍ നടക്കുന്നത്. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഏറ്റെടുത്ത ഭാഗത്ത് ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ അന്തിമഘട്ടിത്തിലാണ്.

ശേഷിക്കുന്ന ഭാഗത്തുകൂടി ഓട നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ടാറിങ് ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം. രാത്രിയും പകലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്

- Advertisment -

Most Popular