ആറ്റിങ്ങൽ സർക്കാർ കോളേജ് കാർഷിക സംസ്കാരത്തിന്റെ പാതയിലൂടെ മുന്നേറുകയാണ്. നന്മയും സ്നേഹവും പ്രകടമാകുന്ന കാർഷിക സംസ്കാരം ജീവിതത്തിന്റെ ഭാഗമാണ്. നാടിന്റെ ഹൃദയ സ്പന്ദമായ കാർഷിക വൃത്തിയെ പരിപോഷിപ്പിക്കുന്നതിന് ആറ്റിങ്ങൽ സർക്കാർ കോളേജ് കഴിഞ്ഞ വർഷം മുതൽ കർമനിരതമായിരിക്കുന്നു.
കോവിഡ് മഹാമാരി സമയത്തും മനുഷ്യകുലത്തിനെ നിലനിർത്തുന്ന മണ്ണിനേയും കർഷകരെയും ചേർത്തുപിടിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോളേജിലെ അധ്യാപക -അനധ്യാപക, എൻ സ് സ് യൂണിറ്റുകളുടെയും പി ടി എ യുടെയും ശ്രമഫലമായി കോളേജിലെ വയൽ ഭൂമിയിൽ വിളഞ്ഞ നെല്ലിന്റെ വിളവെടുപ്പ് -കലാലയ കതിരോത്സവം 2020 നവംബർ 2 തിങ്കളാഴ്ച രാവിലെ 8.30 ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ആരംഭിക്കും.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് കലാലയ കതിരോത്സവം ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ, വാർഡ് കൗൺസിലർ പ്രദീപ്, കൃഷി വകുപ്പ് അസി. ഡയറക്ടർ എം. നൗഷാദ്, കൃഷി ഓഫീസർ പ്രഭ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, അധ്യാപക -അനധ്യാപകർ, എൻ എസ് എസ് വോളന്റീർസ് എന്നിവർ പങ്കെടുക്കും