27.8 C
Attingal
Tuesday, December 3, 2024
HomeNewsLocal Government Announcementsസന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആറ്റിങ്ങൽ നഗരസഭ

സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ നഗരസഭയിൽ സന്ദർശകർക്ക് നിയന്ത്രണം .കൊവിഡ് 19 സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് സന്ദർശകർക്ക് കർശന നീയന്ത്രണം നഗരസഭ ഏർപ്പെടുത്തിയത്.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സന്ദർശകരുടെ പ്രവേശനം ടോക്കൺ മുഖാന്തിരം പരിമിതപ്പെടുത്തിയിരിക്കുന്നതായി നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.

അത്യാവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഓഫീസിലെ നമ്പരായ 0470 – 2622417 എന്ന നമ്പരിലൊ പുതുതായി ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്കിലൊ ബന്ധപ്പെടാവുന്നതാണ്.

കൂടാതെ പരാതി അഥവ അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിലൊ അയയ്ക്കാവുന്നതാണ്.

- Advertisment -

Most Popular