മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടണത്തിലെ എല്ലാ സർക്കാർ ഓഫീസുകളും പരിസരവും ശുചീകരിക്കും. ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് ശുചീകരണ സമയം. വിവിധ സർക്കാർ ഓഫീസുകളുടെ മേധാവികളുടെയും സ്കൂൾ അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ സ്കൂളുകളും ഏറ്റെടുക്കും. ടോയ്ലറ്റ് സംവിധാനം വരെ സജ്ജമാക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.
ക്വാറന്റൈനിൽ കഴിയുന്നവരെയും കുടുംബത്തെയും മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കും.
എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിരോധ മരുന്നുകളുൾപ്പടെ വാങ്ങി ശേഖരിക്കും.
ഏത് അപകടഘട്ടത്തെയും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കുള്ള നടപടികൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കുവാനും തീരുമാനമായി.