25.8 C
Attingal
Sunday, December 22, 2024
HomeHealthആരോഗ്യസുരക്ഷ മാലിന്യമുക്ത പരിസരം എന്ന പദ്ധതിക്ക് ആറ്റിങ്ങൽ തുടക്കമായി.

ആരോഗ്യസുരക്ഷ മാലിന്യമുക്ത പരിസരം എന്ന പദ്ധതിക്ക് ആറ്റിങ്ങൽ തുടക്കമായി.

സംസ്ഥാന സർക്കാറിന്റെ ആരോഗ്യസുരക്ഷ മാലിന്യമുക്ത പരിസരം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പട്ടണത്തിലെ പൊതു ഇടങ്ങളുടെ ശുചീകരണം ആരംഭിച്ചു.

ഈ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് ഗവ. കോളേജും പരിസരവും ശുചീകരിച്ചു കൊണ്ട് നിർവ്വഹിച്ചു.

കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നഗരത്തിലെ എല്ലാ വീടുകളും പരിസരവും വൃത്തിയാക്കുന്നതിനുള്ള നടപടികൾക്കും തുടക്കം കുറിച്ചു.

നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് കൗൺസിലർമാർ പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വരുന്ന ആഴ്ചയിൽ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ ശുചീകരിക്കാനും ധാരണയായി.

അഴുക്കുചാലുകളും കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളായിട്ടുള്ള ഇടങ്ങളും വൃത്തിയാക്കി പകർച്ചവ്യാധികളുടെ കടന്നാക്രമണത്തിന് തടയിടുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർമാൻ അറിയിച്ചു.

- Advertisment -

Most Popular