ഇന്നത്തെ (16-9-2020) ദി ഹിന്ദു ദിനപത്രത്തില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് വകുപ്പ് നല്‍കിയിട്ടുണ്ട്. വിജ്ഞാപനത്തില്‍ ദേശീയ പാത വികസനത്തിന് വേണ്ടി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ സര്‍വ്വേ നമ്പരും ഉടമസ്ഥരുടെ പേരും ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
മാമം മുതല്‍ കടംബാട്ടുകോണം വരെ ഉള്ള പുതിയ NH-66 ദേശീയ പാത വികസനത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പിന് വേണ്ടി ഏറ്റെടുക്കാന്‍ പോകുന്ന വസ്തുക്കളുടെ ഉടമസ്ഥരുടെ ഹിയറിംഗ് ആറ്റിങ്ങല്‍ താലൂക് ഓഫീസില്‍ ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കും. ചിറയിന്‍കീഴ് താലൂക്കിലെ ഓരോ വില്ലെജിലേയും ഓരോ ബ്ലോക്കിലെയും വസ്തു ഉടമകള്‍ക്ക് സര്‍വേ നമ്പര്‍ അനുസരിച്ച് ഹിയറിംഗിനുള്ള തീയതി നല്‍കിയിട്ടുണ്ട്. നവംബര്‍ 19 വരെ ഹിയറിംഗ് നീണ്ടു നില്‍ക്കും.
വസ്തുവിന്‍റെ പ്രമാണവും ബാധ്യത സെര്‍ട്ടിഫിക്കറ്റും കരമടച്ച രസീതും കൈവശാവകാശ സെര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും സഹിതമാണ് ഹിയറിംഗിന് ഹാജരാകേണ്ടത്. ഇതിന് മുന്‍പ് 2020 മാര്‍ച്ച് 20-ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തെ തുടര്‍ന്ന്‍ ലഭിച്ച പരാതികള്‍ തള്ളി എന്നും ഈ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
NH-66 ദേശീയ പാതയുടെ കഴക്കൂട്ടം മുതല്‍ കടംബാട്ടുകോണം വരെ ഉള്ള ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരം ആണ് വികസിപ്പിക്കുന്നത്.