29.8 C
Attingal
Wednesday, January 22, 2025
HomeKids Cornerമുഖ്യമന്ത്രിക്കൊരു കത്ത്

മുഖ്യമന്ത്രിക്കൊരു കത്ത്

ബഹുമാനപെട്ട മുഖ്യമന്ത്രിക്ക്,

അങ്ങിപ്പോൾ ഒരുപാട് തിരക്കിലാണെന്നു അറിയാം. കൊറോണ എന്ന മഹാവിപത്തു ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈ പിടിച്ചു ഉയർത്തുന്നത് അങ്ങയുടെ മികച്ച തീരുമാനങ്ങൾ ആണ്.

രോഗം പടരാതിരിക്കാനും രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാനും എടുക്കുന്ന നടപടികൾ ലോകം തന്നെ ഉറ്റു നോക്കുന്നുണ്ട്. പ്രളയത്തെയും നിപ്പയെയും അതിജീവിച്ച പോലെ ഈ രോഗത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്ന വിശ്വാസമുണ്ട്. നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളും പാലിക്കുന്നുണ്ട്.

പിന്നെ ഒരു വിഷമം എന്റെ വാപ്പ വിദേശത്താണ്. ലോകമൊന്നാകെ ഈ രോഗത്തിൽ നിന്ന് രക്ഷനേടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ലൊരു ഭരണാധികാരി എന്ന നിലയിൽ അങ്ങേയോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചു കൊണ്ട്

മുഫീദ

ക്ലാസ് 3
G L P S ആലംകോട്

- Advertisment -

Most Popular