29.8 C
Attingal
Wednesday, January 22, 2025
HomeKids Cornerമുഖ്യമന്ത്രിക്കൊരു കത്ത്

മുഖ്യമന്ത്രിക്കൊരു കത്ത്

ബഹുമാനപെട്ട മുഖ്യമന്ത്രിക്ക്

എന്റെ പേര് കാശിനാഥ്. മേവർക്കൽ ഗവൺമെന്റ്  L P സ്കൂളിലെ 3 ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് നാം  നേരിടുന്ന കൊറോണ വൈറസ് ബാധയിൽ നിന്നും കേരളത്തെ രക്ഷിക്കാനുള്ള അങ്ങേയുടെ ശ്രമം ഞാൻ നിരന്തരം TV യിലൂടെ  കാണുന്നുണ്ട്. കേരളത്തിൽ മരണനിരക്ക് കുറവാണു. മാത്രമല്ല രോഗം ഭേദമാവുന്നവരുടെ എണ്ണം കൂടുതലുമാണ്. ഇത്  ആശ്വാസകരമാണ്.

ഇതിനു കാരണം ഇവിടത്തെ ആരോഗ്യ പ്രവർത്തകരും പോലീസ്‌കാരും ഒക്കെ തന്നെയാണ്. എല്ലാവരും എവിടെ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് . ഭക്ഷണം വെള്ളം എന്നിവയ്ക്ക് ബുദ്ധിമുട്ടില്ല.

സ്കൂളിൽ പോവാനും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ കഴിയാത്തതാണ് ഒരു വിഷമം. എന്നാലും അധ്യാപകർ വാട്സാപ്പ് വഴി പഠിക്കാനുള്ള നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും നൽകുന്നുണ്ട്. അത് കൊണ്ട് തന്നെ പഠനവും നടക്കുന്നുമുണ്ട്.

പിന്നെ ഏതൊക്കെ നമ്മുടെ നാടിനെ ഒരു മഹാ വിപത്തിൽ നിന്നും രക്ഷിക്കാനായിട്ടാണല്ലോ? എത്രയും വേഗം നമ്മുടെ കൊച്ചു കേരളം ഇതിൽ നിന്നും രക്ഷപെടാൻ പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഇതിനെ തടയാൻ പ്രവർത്തിക്കുന്ന സർക്കാരിനും, ആരോഗ്യവകുപ്പിനും, പോലീസിനും നന്ദി അറിയിക്കുന്നു.

സ്നേഹത്തോടെ

കാശിനാഥ്

സ്റ്റാൻഡേർഡ് 3

- Advertisment -

Most Popular