27.8 C
Attingal
Saturday, December 21, 2024
HomeHealthആറ്റിങ്ങലിൽ നഗരസഭയുടെ ‘പോർട്ടബിൾ സ്‌പ്രേയർ’ സംവിധാനത്തിന് തുടക്കം

ആറ്റിങ്ങലിൽ നഗരസഭയുടെ ‘പോർട്ടബിൾ സ്‌പ്രേയർ’ സംവിധാനത്തിന് തുടക്കം

പട്ടണം അണുവിമുക്തമാക്കാനുള്ള നഗരസഭയുടെ ‘പോർട്ടബിൾ സ്‌പ്രേയർ’ സംവിധാനത്തിന് തുടക്കം കുറിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ പോർട്ടബിൾ ബാഗിംഗ് സ്പ്രേയർ യൂണിറ്റുകൾ മുഖേന നഗരസഭാ പരിധിയിലെ വീടുകളും പരിസരവും അണുവിമുക്തമാക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നത്.

ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു. ക്വാറന്റൈനിൽ പ്രവേശിച്ചവർ ഉപയോഗിച്ച വാഹനങ്ങളും താമസിക്കുന്ന വീടും പരിസരവും ശുചിയാക്കാൻ നഗരസഭ ഇനി മുതൽ ഈ സംവിധാനമാകും ഉപയോഗപ്പെടുത്തുക.

ശുചീകരണ പ്രവർത്തികൾക്ക് നഗരസഭ പ്രത്യേകം പരിശീലിപ്പിച്ച തൊഴിലാളിക്ക് ഈ സ്പ്രേയർ യൂണിറ്റ് ശരീരത്തിൽ ബാഗ് പോലെ ധരിച്ച് അനായാസം പ്രവർത്തിപ്പിക്കാവുന്നതാണ്.

കൂടാതെ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ പട്ടണത്തിലെ കമ്പോളങ്ങളിലേക്കും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ളവ അണുവിമുക്‌തമാക്കുകയും ജീവനക്കാരെയും യാത്രക്കാരേയും തെർമൽ സ്കാനിംഗിന് വിധേയരാക്കുന്ന നടപടിയും തുടങ്ങി.

- Advertisment -

Most Popular