സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മേലാറ്റിങ്ങൽ 31ആം വാർഡിൽ ആറ്റിങ്ങൽ നഗരസഭയും കർഷക കൂട്ടായ്മയും ചേർന്ന് 15 ഏക്കർ സ്ഥലത്തു കൃഷി ഒരുക്കുന്നു. 8 ഏക്കർ നിലവും 7 ഏക്കർ കരക്കൃഷിയും ആണ് ഒരുക്കുന്നത്. ഇതിനോടനുബന്ധിച്ചു തന്നെ മീൻ വളർത്തൽ കേന്ദ്രവും പാൽ സൊസൈറ്റിയും പശു വളർത്തൽ ഫാമും ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടറിയും ആയ ആനാവൂർ നാഗപ്പൻ പാടത്ത് വിത്ത് എറിഞ്ഞു നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി സത്യൻ, മുൻസിപ്പാലിറ്റി ചെയർമാൻ എം.പ്രദീപ്, കാർഷിക ഭൂപണയ ബാങ്ക് പ്രസിഡന്റ് ആർ.രാമു, മുൻസിപ്പൽ ബാങ്ക് പ്രസിഡന്റ് എം.മുരളി, മുൻ ചെയർമാൻ സി.ജെ രാജേഷ്കുമാർ, ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. ലെനിൻ എന്നിവർ നേതൃത്വം വഹിച്ചു.
കർമ്മ സമിതി അംഗങ്ങളായ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, സുഭിക്ഷ കേരളം കർഷക സമിതി പ്രസിഡന്റ് സി.വി അനികുമാർ, സെക്രട്ടറി വി പ്രഭാകരൻ, ട്രഷറർ സുരേഷ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.