31.8 C
Attingal
Saturday, December 21, 2024
HomeNewsAgricultureആറ്റിങ്ങൽ നഗരസഭാ കൃഷിഭവനിൽ 75 ശതമാനം സൗജന്യ നിരക്കിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

ആറ്റിങ്ങൽ നഗരസഭാ കൃഷിഭവനിൽ 75 ശതമാനം സൗജന്യ നിരക്കിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

സംസ്ഥാന സർക്കാരും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 1 കോടി ഫലവൃക്ഷ തൈ വിതരണ പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ കൃഷിഭവനിൽ 75 ശതമാനം സൗജന്യ നിരക്കിൽ ഗ്രാഫ്റ്റ് ചെയ്ത മാതളം, പേര, നെല്ലി എന്നിവയും പൂർണമായും ഗ്രാഫ്റ്റ് ചെയ്യാത്ത പേര, മുരിങ്ങ, മാതളം, കറിവേപ്പില എന്നിവയുടെ തൈകളും വിതരണം ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ വളരെ കുറച്ച്തൈ കളാണ് വിതരണത്തിന് എത്തിയിരിക്കുന്നത്.

അതിനാൽ ആവശ്യക്കാർ ഉടനടി നഗരസഭാ കൃഷിഭവനുമായി ബന്ധപ്പെട്ട് സബ്സിഡി ഇനത്തിൽ കുറവ് ചെയ്ത തുക ഒടുക്കി തൈകൾ വാങ്ങേണ്ടതാണെന്ന് കൃഷി ഓഫീസർ വി.എൽ.പ്രഭ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ : 0470 2623121

- Advertisment -

Most Popular