കൊവിഡ് രണ്ടാം തരംഗ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണ് വാക്സിനേഷൻ യജ്ഞം നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ചത്. ഇന്ന് നാല് കേന്ദ്രങ്ങളിലായി 2500 ഡോസ് വാക്സിനാണ് പട്ടണത്തിൽ ലഭ്യമാക്കുന്നത്.
കൂടാതെ കൊവിഡിന്റെ രണ്ടാം തരംഗ തീവ്രത വർദ്ധിക്കുന്നതിന് മുമ്പേ തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ ജനുവരി 25 മുതൽ വിക്സിൻ സെന്റെർ ആരംഭിച്ചിരുന്നു.
ഇന്ന് പ്രവർത്തിക്കുന്ന 4 വാക്സിനേഷൻ കേന്ദ്രങ്ങളും എം.എൽ.എ ഒ.എസ്.അംബിക, ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് എന്നിവരുടെ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രതിദിന വാക്സിനേഷൻ സംഘടിപ്പിക്കുന്നതിലൂടെ പട്ടണത്തിലെ ആകെ ജനസംഖ്യയിൽ കാൽ ലക്ഷത്തോളം പേർക്ക് വാക്സിൻ എത്തിക്കാൻ നഗരസഭക്ക് സാധിച്ചു.ഈ വാക്സിൻ യജ്ഞം പൂർത്തിയാകുന്നതോടെ 18 വയസിന് മുകളിൽ പ്രായമുള്ളവരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിനും, ആദ്യ ഡോസ് സ്വീകരിച്ച് 85 ദിവസം പൂർത്തിയായവർക്ക് രണ്ടാം ഡോസും ലഭ്യമാക്കാൻ സാധിക്കും.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.