27.8 C
Attingal
Saturday, December 21, 2024
HomeNewsAgricultureകാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ആറ്റിങ്ങൽ

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ആറ്റിങ്ങൽ

കൊവിഡ് പ്രതിസന്ധിയിലും കാർഷിക മേഖലയെ കൈവിടാതെ ആറ്റിങ്ങൽ നഗരസഭ.ആറ്റിങ്ങൽ നഗരസഭയുടെയും കൃഷി വകുപ്പിന്റെയും ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരേക്കറോളം വരുന്ന ഭൂമിയിലാണ് വിജയകരമായി രണ്ടാം വട്ടവും കൃഷിയിറക്കിയത്.

ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഞാറ് നട്ട് നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. വർഷങ്ങളായി തരിശ് കിടന്നിരുന്ന ഭൂമിയിലാണ് നഗരസഭയുടെ സഹായത്തോടെ കഴിഞ്ഞ വർഷം മുതൽ നെൽകൃഷി ആരംഭിച്ചത്.

വിളവെടുത്ത നെല്ല് കുത്തി അരിയാക്കി കോളേജിന്റെ സ്വന്തം ബ്രാന്റിൽ 250 കിലോയിലധികം അരി വിപണനം നടത്തിയിരുന്നു.

നെൽകൃഷിക്ക് പുറമെ പച്ചക്കറി മരിച്ചീനി തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു ഇത്തവണയും കൃഷി അരംഭിച്ച് വിളവെടുപ്പു വരെ കഴിഞ്ഞ വർഷത്തെ മാതൃകയാവും സ്വീകരിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

- Advertisment -

Most Popular