31.8 C
Attingal
Saturday, December 21, 2024
HomeHealthആറ്റിങ്ങലിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ

ആറ്റിങ്ങലിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ

കൊവിഡ് മൂന്നാം തരംഗ വ്യാപന ഭീഷണി കണക്കിലെടുത്ത് സർക്കാർ നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ ആറ്റിങ്ങൽ നഗരത്തിലും കർശനമായി പാലിക്കണം.

ജില്ലയിൽ ടിപിആർ നിരക്ക് 30 കടന്നിരിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല. മരണം, വിവാഹം എന്നീ ചടങ്ങുകളിൽ കൃത്യമായ സാമൂഹിക അകലവും പ്രതിരോധ സംവിധാനങ്ങളും പാലിച്ചു കൊണ്ട് 50 പേർക്ക് പങ്കെടുക്കാം.

പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വ്യാപക പരിശോധനകൾ സംഘടിപ്പിക്കും. അനാവശ്യ ആൾക്കൂട്ടവും സന്ദർശനങ്ങളും നിരോധിച്ചിരിക്കുന്നു.

നഗരസഭയും, റെവന്യൂ വകുപ്പും, പോലീസും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കടുത്ത നീയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

- Advertisment -

Most Popular