കൊറോണ എന്ന മഹാവ്യാധി ലോകത്തു വന്നതോടെ സ്കൂളിൽ അപ്രതീക്ഷിതമായ അവധി പ്രഖ്യാപിച്ചു. പിന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു അതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി.
അതോടെ എനിക്കും വിഷമമായി. താത്തയ്ക്കൊപ്പം കുറച്ചു നേരം കളിക്കും പിന്നെ ഒന്നും ചെയ്യാനില്ലാതെ ബോറടി ആയി തുടങ്ങി. അപ്പോൾ ഉമ്മ പറഞ്ഞു ബോറടി മാറ്റാൻ നമുക്കു പച്ചക്കറി കൃഷി തുടങ്ങാമെന്ന്.
ഞങ്ങൾക്ക് സ്ഥലക്കുറവ് ഉള്ളത് കൊണ്ട് വീടിനുമുകളിൽ കവറുകളിൽ മണ്ണ് നിറച്ചാണ് ഞങ്ങൾ കൃഷി തുടങ്ങിയത്. വിത്ത് വെള്ളത്തിലിട്ടുവച്ചു പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ മുള വന്നു. പയറും വെണ്ടയും ആയിരിന്നു ആദ്യം നട്ടത്. കുറച്ചു ദിവസം മുൻപ് നട്ട പയർ വള്ളി വന്നു അതിനെ പടർത്തി വിടാൻ സൗകര്യം ഉണ്ടാക്കി കൊടുത്തു.
വെണ്ട പൂത്തു കായ്കൾ വന്നു. ചാണകം മാത്രമാണ് ഞങ്ങൾ വളമായി ഉപയോഗിച്ചത്. ആദ്യം മൂന്ന് നാലു പയർ കിട്ടി. പിന്നെ കൂടുതലായി കിട്ടാൻ തുടങ്ങി. ഞങ്ങൾ അത് പറിച്ചു തോരൻ വച്ച് കഴിച്ചു. വലിയ സന്തോഷമായിരുന്നു അപ്പോൾ ഞാൻ കൂടി പങ്കാളിയായ കൃഷിയിൽ നിന്നും കിട്ടിയ വിളവല്ലേ അതിന്റെ സന്തോഷം.
ഇപ്പോൾ വാപ്പാക്കും ജോലി ഇല്ലാതായി അതിനാൽ ഞങ്ങൾക്കെല്ലാം നല്ല വിഷമമാണ്. ഈ വലിയ രോഗം ലോകത്തു നിന്നും ഇല്ലാതാവാൻ ഞങ്ങൾ എന്നും പ്രാർഥിക്കാറുണ്ട്.