29.8 C
Attingal
Wednesday, January 22, 2025
HomeEducationസ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ‘ഓണ സമൃദ്ധി’ എന്ന പേരിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം...

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ‘ഓണ സമൃദ്ധി’ എന്ന പേരിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം സംഘടിപ്പിച്ചു

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ‘ഓണ സമൃദ്ധി’ എന്ന പേരിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം സംഘടിപ്പിച്ചു.

എസ്.പി.സി പദ്ധതി പ്രവർത്തിക്കുന്ന സ്കൂളുകളിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങളടങ്ങിയ ഓണ കിറ്റുകൾ വിതരണം ചെയ്തത്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഇതിന്റെ ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.

എസ്.പി.സി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലായിരുന്നു കിറ്റുകൾ സംഘടിപ്പിച്ചത്. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് അഡ്വ.എൽ.ആർ.മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ.സുരേഷ്, അസി.ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്. അനിൽകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ, ജെ.പ്രകാശ്, കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

Most Popular