നഗരസഭാ സാക്ഷരതമിഷന്റെ ആഭിമുഖ്യത്തിലാണ് സ്ത്രീധന മുക്ത കേരളം, സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ചെയർപേഴ്സൺ ചേമ്പറിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭാ അധ്യക്ഷ അഡ്വ.എസ്.കുമാരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സെക്രട്ടറി എസ്.വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, നോഡൽ പ്രേരക് ജി.ആർ.മിനിരേഖ, കൗൺസിൽ ക്ലർക്ക് മോളു പ്രിൻസ് തുടങ്ങിയവർ പ്രതിജ്ഞ ഏറ്റുചൊല്ലി.