മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRP) യുടെ ആറ്റിങ്ങൽ മണ്ഡലം തല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ ബി സത്യൻ എം എൽ എ അധ്യക്ഷനായി. ആറ്റിങ്ങലിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 4 കോടി 24 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിക്കുന്നത്.
എല്ലാ റോഡുകളുടെയും ടെണ്ടർ നടപടികൾ ഇതിനകം പൂർത്തികരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് യഹിയ, സി പി ഐ എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ, ഏരിയാകമ്മറ്റിയംഗം എം ഷാജഹാൻ, ആർ കെ ബൈജു, വി ധരളിക, വി ജി പോറ്റി തുടങ്ങിയവർ സംസാരിച്ചു.