28.8 C
Attingal
Thursday, November 21, 2024
HomeHealthകൊവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശിയുടെ സംസ്കാരം തടയാൻ നാട്ടുകാർ

കൊവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശിയുടെ സംസ്കാരം തടയാൻ നാട്ടുകാർ

കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച 68 കാരിയായ ജൂഡിയുടെ മൃതശരീരമാണ് പ്രദേശവാസികളുടെ എതിർപ്പുകൾക്കൊടുവിൽ ചെയർമാൻ എം.പ്രദീപ് പി.പി.ഇ കിറ്റ് ധരിച്ച് ശവദാഹത്തിനുള്ള ചുമതല ഏറ്റെടുത്തത്.

ആർ.ടി.ഒ യുടെ ഉത്തരവിനെ തുടർന്നാണ് മൃതശരീരം ആറ്റിങ്ങലിലെ നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചത്. മൃതദേഹം കൊണ്ടുവന്നതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. നഗരസഭാ ചെയർമാൻ എം.പ്രദീപും, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ഡിപിൻദാസ്, നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നാട്ടുകാരോട് സംസാരിക്കുകയും രമ്യതയിലെത്തിക്കുകയുമുണ്ടായി.

സാധാരണ മൃതശരീരം സംസ്കരിക്കുന്ന ജീവനക്കാർ പിൻമാറിയതിനെ തുടർന്നാണ് ചെയർമാൻ എം.പ്രദീപ് പി.പിഇ. കിറ്റ് ധരിച്ച് ആ കർത്തവ്യം ഏറ്റെടുത്തത്.

ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് ശരിയല്ല എന്ന ബോധ്യമുള്ളത് കൊണ്ടാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് ചെയർമാൻ അറിയിച്ചു.

നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ്.എസ്. മനോജ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങൾക്കുള്ള ബോധവൽക്കരണം നടത്തി ക്രിമറ്റോറിയവും പരിസരവും അണുവിമുക്തമാക്കി.

- Advertisment -

Most Popular