ഞാനും എന്റെ കൂട്ടുകാരും പരീക്ഷാകാലം കഴിഞ്ഞു ഒരു വേനൽ അവധിക്കാലം സ്വപ്നം കണ്ടിരിക്കുകയായിരിന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ പഠിപ്പും പരീക്ഷയും ഒന്നമില്ലാത്ത ഒരു അപ്രതീക്ഷിത അവധിക്കാലമായി കൊറോണ വന്നെത്തി. മാർച്ച് 11 നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ എന്റെ മനസ്സിൽ ഒരു ചോദ്യമായി കൊറോണ മാറി. എന്നാൽ അടുത്ത ദിവസം മുതൽ ഞാൻ കൊറോണയെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.അങ്ങനെ ഓരോ ദിവസത്തെയും പത്രങ്ങളിൽ നിന്നും കൊറോണ എന്താണെന്ന് ഞാൻ മനസിലാക്കി.ചൈനയിൽ നിന്നും വന്ന ഈ കുഞ്ഞു വൈറസ് ലോകം മുഴുവൻ പിടിച്ചു കുലുക്കി.
വീട്ടു മുറ്റത്തും, പറമ്പിലും, പാടത്തും ഓടി കളിക്കേണ്ട ദിനങ്ങൾ വീട്ടിനുള്ളിൽ എണ്ണി കഴിയേണ്ട അവസ്ഥയിലായി. എല്ലാ കുഞ്ഞു മനസ്സുകൾക്കും ഇതൊരു നൊമ്പരമാണ്. ഞാൻ അച്ഛനോടും, അമ്മയോടും, അപ്പുപ്പനോടും, അമ്മാമയോടും എൻറെ സ്കൂളിലെ ഓരോ വിശേഷങ്ങളും പറഞ്ഞു സമയം ചിലവിട്ടു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒന്നിടവിട്ടുപോലും ഓഫീസ് പ്രവർത്തനം നിലച്ചു അങ്ങനെ അച്ഛൻ മുഴുവൻ സമയവും വീട്ടിലായി. എനിക്കു തോനുന്നു കുസൃതി ചോദ്യങ്ങളും, കഥകളും, കളിയുമായി കുടുംബവുമായി അടുക്കാനും എല്ലാവർക്കും ഈ കൊറോണകാലം കൊണ്ട് കഴിഞ്ഞു എന്നാണ്.
ലോക്ക്ഡൗൺ കാലത്തു എല്ലാവരും സമയം ചിലവഴിക്കാനായി കൃഷിയിലേക്കു തിരിഞ്ഞു അതും ഒരു നല്ലകാര്യമായി എനിക്കു തോനുന്നു ഞാനും കൃഷിയിൽ പങ്കാളിയായി. എന്റെ വീട്ടിലും ചീര, വെണ്ട, പയർ, അഗസ്തി, കപ്പ, ചേമ്പ് തുടങ്ങിയവ നടുകയുണ്ടായി.
ആർഭാടങ്ങളും, ആഘോഷങ്ങളും, ആരവങ്ങളും, യാത്രകളും, തിരക്കുകളും ഒഴിവാക്കാം എന്നും ഇതൊന്നും ഇല്ലാതെയും ജീവിക്കാം എന്നുമാണ് ഈ കുഞ്ഞു വൈറസ് നമ്മെ പഠിപ്പിക്കുന്നത്. ഈ സമയം നമുക്കായി അഹോരാത്രം പണിയെടുക്കുന്ന മാലാഖമാർ (നഴ്സ്), പോലീസുകാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ, ഫയർ ഫോഴ്സ് അങ്ങനെ ഒരുപാട് പേർക്കായി നമുക്ക് നന്ദി പറയാം.
ദിബി കൃഷ്ണ
സ്റ്റാൻഡേർഡ് 6
ശ്രീ അരബിന്ദോ പബ്ലിക് സ്കൂൾ