27.8 C
Attingal
Saturday, December 21, 2024
HomeNewsLocal Government Announcementsസ്വതന്ത്ര്യ ദിനത്തിൽ ആറ്റിങ്ങൽ ചെയർമാൻ ‘ശുചിത്വ പദവി പ്രഖ്യാപനം’ നടത്തി

സ്വതന്ത്ര്യ ദിനത്തിൽ ആറ്റിങ്ങൽ ചെയർമാൻ ‘ശുചിത്വ പദവി പ്രഖ്യാപനം’ നടത്തി

സംസ്ഥാന സർക്കാരും, ഹരിതകേരള മിഷനും ശുചിത്വ പരിപാലനത്തിനും, മാലിന്യ സംസ്കരണത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ആരംഭിച്ച പദ്ധതിയാണ് ശുചിത്വ പദവി പ്രഖ്യാപനം. മാലിന്യ പരിപാലനം ഉൾപ്പടെ ആരോഗ്യമേഘലയെ സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി മിഷന്റെ നേതൃത്വത്തിൽ നിരവധി മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരുന്നു. ഈ നിർദേശങ്ങളെല്ലാം പരമാവധി പാലിച്ച് പട്ടണത്തിലെ ശുചിത്വം, മാലിന്യ സംസ്കരണം, ആരോഗ്യ പരിപാലനം എന്നീ രംഗത്ത് ആറ്റിങ്ങൽ നഗരസഭ വ്യക്തമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിലയിരുത്തൽ കമ്മിറ്റി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 74-ാം സ്വതന്ത്ര്യ ദിനത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് പതാക ഉയർത്തി സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ശുചിത്വ പദവി നഗരസഭാതല പ്രഖ്യാപനം നടത്തിയത്.

മാലിന്യ പരിപാലനത്തിനും സംസ്കരണത്തിനും ഉള്ള ഏറ്റവും നല്ല തദ്ദേശ സ്ഥാപനത്തിന് തുടർച്ചയായി 14 വർഷത്തെ അവാർഡിനും നഗരസഭ അർഹമായിരുന്നു. കൂടാതെ പൊല്യൂഷൻ കൺട്രോൾ ബോഡ് സംസ്ഥാനത്തെ നഗരങ്ങളിൽ ആറ്റിങ്ങൽ നഗരത്തെ മാതൃകാ നഗരമായും പ്രഖ്യാപിച്ചിരുന്നു. നിലവിൽ തദേശ സ്ഥാപനങ്ങൾ ശുചിത്വ മേഖലയിൽ നടത്തിയ ഇടപെടൽ മിഷന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം സംസ്ഥാനത്തെ ഏറ്റവും നല്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പ്രഖ്യാപിക്കും.

കൊവിഡ് പ്രതിസന്ധി നമ്മുടെ രാജ്യത്താകെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നഗരസഭയിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്റെറായ സി.എസ്.ഐ സ്കൂൾ അങ്കണത്തിലാണ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാശംസകൾ ജനങ്ങളോട് പങ്ക് വെച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഒറ്റപ്പെടലുകൾക്കിടയിൽ ഇതൊരു വേറിട്ട അനുഭവമായിരുന്നു എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ നഗരസഭാ കാര്യാലയത്തിലും പതാക ഉയർത്തി. നഗരസഭാ കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

Most Popular