സംസ്ഥാനത്ത് വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ 14ാം തീയതി മുതൽ മാത്രമേ പൂർണമായ നിലയിൽ ആരംഭിക്കുകയുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ.
ഇപ്പോൾ നടക്കുന്നത് പരീക്ഷണാർഥമുള്ള ക്ലാസുകളാണ്. ഈ രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനു സംവിധാനമുണ്ടാക്കും.
സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനു സഹായവുമായി ഒട്ടേറെ വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. ഇവ പരമാവധി പ്രയോജനപ്പെടുത്തുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
നിലവിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലേയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്.