31.8 C
Attingal
Saturday, December 21, 2024
HomeNewsGovernment Schemes & Benefitsആറ്റിങ്ങൽ മാമത്ത് നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം തുറന്നു

ആറ്റിങ്ങൽ മാമത്ത് നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം തുറന്നു

നഗരസഭ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും അത്യാധുനിക സൗകര്യത്തോടെയുള്ള പ്രത്യേകം ടോയ്ലറ്റ് ബ്ലോക്കുകളും വിശ്രമകേന്ദ്രവും ഫീഡിംഗ് റൂമും ലഘു ഭക്ഷണശാലയുമാണ് 28 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച കെട്ടിടത്തിലുള്ളത്.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ “വഴിയോരവിശ്രമ കേന്ദ്രവും പൊതു ടോയ്ലറ്റും” എന്ന പദ്ധതിയിൽ ആകെ 85 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. മിനി സിവിൽ സ്റ്റേഷൻ, പൂവമ്പാറ എന്നിവിടങ്ങളിൽ മറ്റു 2 കേന്ദ്രങ്ങൾ കൂടി ഈ വർഷം തുറക്കും. ഈ മൂന്നു കേന്ദ്രങ്ങൾക്ക് പുറമെ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലും 6 മാസം മുമ്പ് ടേക്ക് എ ബ്രേക്ക് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരുന്നു.

ദേശീയപാതയിലൂടെ വാഹനങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്തെത്തുന്നവർക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന മതിയായ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദ്യേശമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

മാമം നാളികേര കോപ്ലക്സിനു സമീപം നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.അരുൺ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, അവനവഞ്ചേരി രാജു, എസ്.ഗിരിജ, വാർഡ് കൗൺസിലർ ഒ.പി.ഷീജ, ജനപ്രതിനിധികളായ ആർ.രാജു, മുരളീധരൻ നായർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദാസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ യോഗത്തിനു നന്ദി പറഞ്ഞു.

- Advertisment -

Most Popular