29.8 C
Attingal
Wednesday, January 22, 2025
HomeEducationഓണത്തിരക്കിൽ ട്രാഫിക് നിയന്ത്രണത്തിന് ആറ്റിങ്ങൽ പോലീസിന് സഹായവുമായി കുട്ടിപ്പോലീസും.

ഓണത്തിരക്കിൽ ട്രാഫിക് നിയന്ത്രണത്തിന് ആറ്റിങ്ങൽ പോലീസിന് സഹായവുമായി കുട്ടിപ്പോലീസും.

ഓണത്തിരക്കിലമർന്ന ആറ്റിങ്ങലിൽ ട്രാഫിക് നിയന്ത്രണത്തിന് ആറ്റിങ്ങൽ പോലീസിന് ഒരു കൈ സഹായവുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ രംഗത്ത്.

ഏറ്റവും തിരക്കേറിയ ആറ്റിങ്ങൽ കച്ചേരി ജംഗ്‌ഷനിലും കിഴക്കേ നാലുമുക്ക് ജംഗ്ഷനിലുമാണ് കേഡറ്റുകൾ ഗതാഗത നിയന്ത്രണത്തിൽ പങ്കെടുത്തത്.

തുടർച്ചയായ അഞ്ചാം വർഷമാണ് അവനവഞ്ചേരി സ്കൂളിലെ കുട്ടിപ്പോലീസ് സംഘം ഓണത്തിരക്ക് നിയന്ത്രിക്കാൻ ആറ്റിങ്ങൽ പോലീസിനോടൊപ്പം കൈകോർക്കുന്നത്.

ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന പത്തുപേരുടെ കുട്ടിപ്പോലീസ് സംഘമാണ് ആറ്റിങ്ങൽ ദേശീയ പാതയിൽ പോലീസ് ഉദ്യോഗസ്ഥർക്കും ട്രാഫിക് വാർഡൻമാർക്കുമൊപ്പം അണിനിരന്നത്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ഡി. മിഥുൻ, സബ് ഇൻസ്പെക്ടർ പി.ആർ.രാഹുൽ എന്നിവർ കേഡറ്റുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

- Advertisment -

Most Popular