നഗരസഭാധ്യക്ഷൻ എം.പ്രദീപ് കെട്ടിടത്തിനു കുറ്റിവച്ചു. കൗൺസിലർ ഇമാമുദ്ദീൻ, എ.കെ.എം.സമദ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്‌റ്റിൻജോസ്, എ.ഇ.ജയദാസ്, ശിവദാസ്, പ്രമീള എന്നിവർ പങ്കെടുത്തു.
ആലംകോട് കൊച്ചുവിള ജങ്ഷനിൽ വലിയവിളവീട്ടിൽ എ.കെ.എം.സമദും കുടുംബവും നഗരസഭയ്ക്കു സൗജന്യമായി നല്കിയ 2.85 സെന്റ് സ്ഥലത്താണ് ഉപകേന്ദ്രം നിർമിക്കുന്നത്.
14 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമാണച്ചെലവ്.
മൂന്നുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.