31.8 C
Attingal
Saturday, December 21, 2024
HomeEducationആടിയും പാടിയും താളമിട്ടും ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിലെ കുരുന്നുകൾ

ആടിയും പാടിയും താളമിട്ടും ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിലെ കുരുന്നുകൾ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആട്ടവും പാട്ടും പരിപാടി ആറ്റിങ്ങൽ ഗവ മോഡൽ പ്രീ പ്രൈമറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഗാനം ആലപിച്ച് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഓലപ്പീപ്പി ,ചിരട്ടയിൽ നിർമ്മിച്ച ചെണ്ട,കിലുക്ക്, ഉടുക്ക് തുടങ്ങി വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ചെയർപേഴ്സൺ ആലപിച്ച ഗാനത്തിന് കുട്ടികൾ താളമിട്ടത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയവർക്കും രക്ഷിതാക്കൾക്കും കൗതുകം ഉണർത്തി.

പിടിഎ പ്രസിഡൻറ് എസ്. കൃഷ്ണദാസിന്റെ അധ്യക്ഷത ചേർന്ന യോഗം സ്കൂൾ ഹെഡ് മിസ്ട്രസ് ലീജ സ്വാഗതം ആശംസിച്ചു. ഗവ. ഇടക്കോട് എൽ.പി.എസ് എച്ച്.എം ജയകുമാർ മുഖ്യാതിഥിയായി. ബി.ആർ.സി ക്ലസ്റ്റർ കോഡിനേറ്റർ മായ ജി.എൽ ആശംസകൾ അർപ്പിച്ചു. സ്കൂൾ അധ്യാപിക അർച്ചന എ.റ്റി നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് ആട്ടവും പാട്ടും താളവും ചേർത്ത് ഇണക്കി കൊണ്ട് കുരുന്നുകൾ നിരവധി പരിപാടികൾ അവതരിപ്പിച്ചു. പി.റ്റി.എ അംഗങ്ങൾ,രക്ഷകർത്താക്കൾ, നാട്ടുക്കാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

- Advertisment -

Most Popular