27.8 C
Attingal
Saturday, December 21, 2024
HomeHealthവൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാം; നിയന്ത്രണം നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെടാം; നിയന്ത്രണം നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

ജനീവ∙ കോവിഡ് കേസുകൾ കുറയുന്ന രാജ്യങ്ങൾ, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഉപേക്ഷിച്ചാൽ ‘ഉടനടി രണ്ടാമത്തെ കൊടുമുടി’ നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.

ലോകം ഇപ്പോഴും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകൾ കുറഞ്ഞുവരികയാണെങ്കിലും മധ്യ, തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ രോഗം വർധിച്ചുകൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ പലപ്പോഴും തിരമാലകളെ പോലെയാണ് വരിക. അതായത്, ആദ്യത്തെ തരംഗദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിൽ ഈ വർഷം അവസാനം രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം. ആദ്യത്തെ തരംഗത്തെ തടയുന്നതിനുള്ള നടപടികൾ വളരെ വേഗം എടുത്തുകളഞ്ഞാൽ രോഗനിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. രണ്ടാമത്തെ തരംഗത്തിൽ, മാസങ്ങൾക്ക് ശേഷം അത് ആവർത്തിക്കുന്നു.

എപ്പോൾ വേണമെങ്കിലും രോഗനിരക്ക് ഉയരുമെന്ന വസ്തുതയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞാൽ രോഗ നിരക്ക് കുറയുകയാണെന്ന് ഊഹിക്കാനാവില്ല. ഈ തരംഗത്തിൽ രണ്ടാമത്തെ ‘കൊടുമുടി’ ഉണ്ടായേക്കാം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങൾ പൊതുജനാരോഗ്യവും സാമൂഹികവുമായ നടപടികൾ തുടർന്നും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പല യൂറോപ്യൻ രാജ്യങ്ങളും യുഎസും വരുന്ന ആഴ്ചകളിൽ ലോക്ഡൗൺ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്

- Advertisment -

Most Popular