29.8 C
Attingal
Wednesday, February 5, 2025
HomeEducationകടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വിയും തെർമോ സ്കാനറും വിതരണം ചെയ്തു

കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വിയും തെർമോ സ്കാനറും വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് നിർധനരായ വിദ്യാർഥികളുടെ പഠനത്തിനായി ടെലിവിഷൻ നൽകുവാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടിവി ചലഞ്ച് വെക്കുകയും തുടർന്ന് ഒട്ടനവധിപേർ ടെലിവിഷൻ വാങ്ങി നൽകുവാൻ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു.

അതിന്റെ ഭാഗമായി അർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും ആ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

കൂടാതെ ആറ്റിങ്ങൽ കെയറിന്റെ ഭാഗമായി കീഴാറ്റിങ്ങൽ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ തെർമോ സ്കാനർ നൽകി.

ഈ പരിപാടി യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ഷാൻ മണനാക്കിന്റെ അധ്യക്ഷതയിൽ അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിച്ചു .

കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസൂൽഷാൻ, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് അൻസാർ, മുൻ കെ.എസ്.യു ദേശീയ കമ്മിറ്റി അംഗം നിഹാൽ, ബ്ലോക്ക് സെക്രട്ടറി അൻഫാർ, ടൗൺ കമ്മിറ്റി പ്രസിഡന്റ് നഹാസ്, പഞ്ചായത്ത് മെമ്പർന്മാരായ മധു, ജയന്തിസോമൻ, കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

Most Popular