27.8 C
Attingal
Wednesday, January 22, 2025
HomeEducationഅവനവഞ്ചേരി ഗവ. ഹൈസ്കൂളിന് വിമുക്തി മിഷൻ്റെ ജില്ലാതല പുരസ്കാരം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് വിമുക്തി മിഷൻ്റെ ജില്ലാതല പുരസ്കാരം

എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ വിമുക്തി മിഷൻ “ലഹരിക്കെതിരേ ചിത്ര മതിൽ” എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ തല ചുമർച്ചിത്രരചനാ മത്സരത്തിൽ അവനവൻചേരി ഗവ. ഹൈസ്കൂളിന് പുരസ്കാരം. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റാണ് വിമുക്തിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്കായി മത്സരം സംഘടിപ്പിച്ചത്. വിവിധതരത്തിൽ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വിദ്യാലയമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ. തമസ്സോമ എന്ന പേരിൽ സ്കൂൾ നിർമിച്ച ലഹരിവിരുദ്ധ ബോധവൽകരണ ഹ്രസ്വചലച്ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

സ്കൂളിൽ നടന്ന ചടങ്ങിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ഇ. ഷൈബു സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമിക്ക് പുരസ്കാരം കൈമാറി. അസി. എക്സൈസ് ഓഫിസർ പി. ജയകുമാർ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, ആർ.എസ്. ലിജിൻ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.

- Advertisment -

Most Popular